കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്രയ്ക്ക് വടക്കഞ്ചേരിയിൽ സ്വീകരണം നൽകും
1373213
Saturday, November 25, 2023 1:57 AM IST
വടക്കഞ്ചേരി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് നടത്തുന്ന അതിജീവന യാത്രയ്ക്ക് ഡിസംബർ 15ന് വടക്കഞ്ചേരിയിൽ സ്വീകരണം നൽകും. ജില്ലയിലെ സമാപനകേന്ദ്രം എന്ന നിലയിൽ വടക്കഞ്ചേരിയിലെ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.
രൂപീകരണയോഗം ഫൊറോന വികാരി ഫാ. ജെയ്സൺ കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ചാർളി മാത്യു, ഫൊറോന പ്രസിഡന്റ് ടെന്നി അഗസ്റ്റിൻ തുറവേലിൽ, രൂപത ജനറൽ സെക്രട്ടറി ജീജോ അറക്കൽ, രൂപത സെക്രട്ടറി ജോസ് വടക്കേക്കര, അഡ്വ. ബോബി ബാസ്റ്റിൻ, ബെന്നി ചിറ്റേട്ട്, ഡെന്നി തെങ്ങുംപിള്ളി, വിൽസൺ കണ്ണാടൻ, കുര്യൻ തോമസ്, സുജ തോമസ്, ദീപ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (രക്ഷാധികാരി), രൂപത വികാരി ജനറാൾ മോൺ.ജീജോ ചാലയ്ക്കൽ, രൂപത ഡയറക്ടർ ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍, ഫൊറോന വികാരിമാരായ ഫാ.ജെയ്സൺ കൊള്ളന്നൂർ, ഫാ.സുമേഷ് നാൽപതാംകളം, ഫാ.സേവ്യർ വളയത്തിൽ, (സഹ രക്ഷാധികാരികള്‍), തോമസ് ആന്റണി (ചെയര്മാന്), ജീജോ അറയ്ക്കല്‍, ചാർളി മാത്യു. (വൈസ് ചെയര്മാന്മാര്), ജോസ് വടക്കേക്കര (ജനറല്‍ കണ്‍വീനര്‍), സുജ തോമസ്, ജെയിംസ് പാറയിൽ, ബിനു മുളമ്പിളി, ജോബ് ജോൺ, കുര്യൻ തോമസ് (ജോയിന്റ് കണ്‍വീനര്‍മാര്‍), ഡെന്നി തെങ്ങുംപള്ളി- റിസപ്ഷന് കമ്മിറ്റി, വിൽസൺ കണ്ണാടൻ -സ്റ്റേജ് കമ്മിറ്റി, ദീപ ബൈജു -പ്രോഗ്രാം കമ്മിറ്റി, സണ്ണി കലങ്ങോട്ടിൽ- പബ്ലിസിറ്റി കമ്മിറ്റി, ടെന്നി തുറുവേലിൽ- ഫിനാന്‍സ് കമ്മിറ്റി എന്നിവരെ തെരഞ്ഞെടുത്തു.