മുതലമട പഞ്ചായത്തിൽ രണ്ടാംഘട്ട സ്റ്റെപ്പ് അപ്പ് കാമ്പയിൻ നടത്തി
1373211
Saturday, November 25, 2023 1:57 AM IST
മുതലമട: ഗ്രാമപഞ്ചായത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം രണ്ടാംഘട്ടം സ്റ്റെപ് അപ്പ് കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് പി.കല്പനാദേവി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. താജുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സരസ്വതി, കെ.ജി. പ്രദീപ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ കോമളം, കമ്മ്യൂണിറ്റി അബാസിഡർ കെ.പി. ഷൈജ യൂത്ത് കോ- ഓർഡിനേറ്റർ അജയ്കുമാർ, മറ്റു വാർഡ് മെംബർമാരും പങ്കെടുത്തു. തുടർന്ന് മോണിറ്ററിംഗ് കമ്മിറ്റി അവലോകന യോഗം നടത്തുകയും ചെയ്തു.