ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു
1340053
Wednesday, October 4, 2023 1:51 AM IST
കൊഴിഞ്ഞാമ്പാറ: ഗോപാലപുരത്ത് വാണിജ്യ നികുതി ചെക്ക് പോസ്റ്റിനു സമീപം അവശനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു.
കഴിഞ്ഞ 22നാണ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അജ്ഞാതനെ കൊഴിഞ്ഞാന്പാറ പോലീസ് ആശുപത്രിയിലെത്തിച്ചത്. 65 വയസ് തോന്നിക്കും. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 04923-22224, 9497941950 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.