സെൻട്രൽ ജയിലിൽ തടവുപുള്ളികളും വാർഡന്മാരുടെ തമ്മിൽ സംഘർഷം
1337387
Friday, September 22, 2023 1:42 AM IST
കോയന്പത്തൂർ: സെൻട്രൽ ജയിലിൽ തടവുപുള്ളികളും വാർഡന്മാരുടെ തമ്മിൽ സംഘർഷം. പരിക്കേറ്റ നാലു വാർഡന്മാരെ കോയന്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏഴു തടവുകാരെ ജയിൽ വളപ്പിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജയിലിനുള്ളിൽ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമായി ഉപയോഗിച്ചു വരുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാ സെല്ലുകളിലും നിരന്തരം പരിശോധന നടത്തിവരികയായിരുന്നു. ഇന്നലെ ഒരു സെല്ലിൽ പരിശോധന നടത്തുന്പോൾ പ്രകോപിതരായ മൂന്നു തടവുപുള്ളികളാണ് വാർഡന്മാരെ കൈയേറ്റം ചെയ്തത്.
തുടർന്ന് സംഘർഷം ജയിലിലൊട്ടാകെ വ്യാപിക്കുകയും ചെയ്തു. ഉന്നതാധികാരികൾ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.