പ്രതീക്ഷകൾക്ക് പുതുജീവൻ നൽകി മരമുത്തശിക്ക് സംരക്ഷണ കവചം
1337083
Thursday, September 21, 2023 12:52 AM IST
മലമ്പുഴ: മന്തക്കാട്ടെ ആൽമരം നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് അതിജീവനത്തിന്റെ പാതയിലാണിന്ന്.
ഇത് സംരക്ഷിക്കണമെന്നും, അധികൃതർ ഈ വിഷയത്തിൽ ഇടപെടണമെന്നും ജെസിഐ ഒലവക്കോടും ഫോർട്ട് പെഡലേഴ്സ് പാലക്കാട് (എഫ്പിപി) ചേർന്നു നടത്തിയ ജൈത്ര സൈക്കിൾ റാലിയിൽ നെറ്റ് സീറോ കാർബൺ, ആന്റി ഡ്രഗ്സ്, യൂസ് ബ്രെയിൻ നോട്ട് ഹോൺസ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ചാണ് എഫ്പിപി (ഫോർട്ട് പെഡലേഴ്സ് പാലക്കാട്) മുപ്പത്തിയഞ്ച് സൈക്കിളിസ്റ്റുകൾ ആൽമരത്തിന് സൈക്കിൾ കൊണ്ട് സംരക്ഷണ കവചം തീർത്തത്.
ഫോർട്ട് പെഡലേഴ്സ് പാലക്കാട് പ്രതിനിധികൾ എ.ജി. ദിലീപ്, അഡ്വ. ലിജോ പനങ്ങാടൻ, ബെന്യാമിൻ, മണി, ഷെയ്ക്ക് റിയാസ്, സുധിൻ, ജിബിൻ എന്നിവർ സൈക്കിൾ റാലി നയിച്ചു.
പരിപാടിയിൽ ജെസിഐ ഒലവക്കോട് പ്രതിനിധികളായി ശബരീഷ്, സന്തോഷ്, വർഷ എന്നിവരും പ്രസംഗിച്ചു.