പനമണ്ണ റോഡിൽ താല്ക്കാലിക ഓട്ടയടയ്ക്കൽ തുടങ്ങി
1336600
Tuesday, September 19, 2023 12:49 AM IST
ഒറ്റപ്പാലം: പനമണ്ണ വായനശ്ശാല - അമ്പലവട്ടം റോഡിൽ താൽക്കാലിക കുഴിയടയ്ക്കൽ. നഗരസഭയിൽ മുപ്പത്തിനാലാം വാർഡിലുൾപ്പെട്ട ഈ റോഡുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുൻസിപ്പൽ പരിധിയിൽ വരുന്ന റോഡിലുള്ള വലിയ കുഴികളിൽ തല്കാലികമായി ക്വാറി വേസ്റ്റ് ഇട്ടാണ് പ്രശ്ന പരിഹാരം തേടുന്നത്. ഈ വാർഷിക പദ്ധതിയിൽ ഈ റോഡ് തകരാറുള്ള ഭാഗങ്ങൾ ഉൾകൊള്ളിച്ചു റീടാറിങ് നടത്തുന്നതിന് വേണ്ടി എസ്റ്റിമേറ്റ് എടുക്കുന്ന പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്.
നിരവധി ബസുകളും വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. മഴ പെയ്യാൻ തുടങ്ങിയതോടുകൂടി റോഡ് ചെളിക്കുളമായി തീർന്നിട്ടുണ്ട്. ഇതുവഴി ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്.