രോഗങ്ങളെ ചെറുക്കാൻ പ്രാദേശിക ജൈവ ഭക്ഷണങ്ങൾ ശീലമാക്കണം: കൃഷി വിദഗ്ദർ
1336597
Tuesday, September 19, 2023 12:49 AM IST
വടക്കഞ്ചേരി: ജൈവ രീതിയിൽ പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വാങ്ങി കഴിക്കണമെന്ന് കൃഷി വിദഗ്ധർ.
ദൂരക്കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് എത്തുന്ന ഭക്ഷണസാധനങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുണ്ടാകും. പഴങ്ങളും ധാന്യങ്ങളും കേടു വരാതിരിക്കാൻ മാരക വിഷങ്ങൾ വരെ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു വിദഗ്ദ്ധരുടെ വിലയിരുത്തൽ.
പാക്കിംഗ് സാധനങ്ങൾ എത്ര കാലം കഴിഞ്ഞാലും കേടു വരാതിരിക്കുന്നത് ഇതിനാലാണ്. ഓരോ ഭക്ഷണസാധനങ്ങൾക്കും അതിന്റേതായ സ്വാഭാവിക രുചിയുണ്ടാകും.
അതിലും രുചി കൂടിയാൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. താമസസ്ഥലത്തിനടുത്ത് ഉണ്ടാക്കുന്ന സാധനങ്ങൾ കഴിക്കുന്നതുവഴി രോഗങ്ങൾ ഇല്ലാതാക്കാം.
കുറുവായിയിലെ ജൈവ പാടശേഖരത്തിലെ കൊയ്ത്തുത്സവ ഉദ്ഘാടന ചടങ്ങിലാണ് കൃഷിവിദഗ്ധരും കർഷകരും ഈ അറിവുകൾ പങ്കുവച്ചത്.
ജൈവ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലൂടെ പല രോഗങ്ങളും ഇല്ലാതായെന്നും മരുന്നുകൾ ഒഴിവാക്കാനായെന്നും കർഷകരും പറഞ്ഞു.