ആലത്തൂരിലും നെല്ലിനു മു​ഞ്ഞ​ബാ​ധ
Monday, September 18, 2023 12:31 AM IST
ആ​ല​ത്തൂ​ർ: കൃ​ഷി​ഭ​വ​ൻ വി​ള​ആ​രോ​ഗ്യ​കേ​ന്ദ്രം കു​മ്പ​ള​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ മു​ഞ്ഞ​ക​ളു​ടെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ.

മു​ഞ്ഞ​ക​ൾ ചെ​ടി​യു​ടെ ത​ണ്ടി​ൽ കൂ​ട്ടം കൂ​ടി​യി​രു​ന്നു നീ​രൂ​റ്റി​കു​ടി​ക്കു​ക​യും ത​ണ്ടും ഇ​ല​ക​ളും ആ​ദ്യം മ​ഞ്ഞ​നി​റ​ത്തി​ലും പി​ന്നീ​ട് ക​രി​ഞ്ഞു ഉ​ണ​ങ്ങു​ക​യും ചെ​യ​യ്യു​ക​യു​മാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.

ആ​ദ്യം ഒ​രു ഭാ​ഗ​ത്തു ആ​യി​രി​ക്കും ആ​ക്ര​മ​ണം കാ​ണ​പ്പെ​ടു​ക , പി​ന്നീ​ട് അ​ത് വ​ട്ട​ത്തി​ൽ മ​റ്റു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടി വ്യാ​പി​ക്കു​ന്നു.

ചെ​ടി​ക​ൾ ത​ട്ടി​നോ​ക്കി​യാ​ൽ ത​ന്നെ മു​ഞ്ഞ​ക​ൾ പ​റ​ക്കു​ന്ന​താ​യി കാ​ണാം. കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ക​ർ​ഷ​ക​ർ വി​ള ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ എം.​വി.​ര​ശ്മി പ​റ​ഞ്ഞു.