സ്കൂളുകൾക്ക് സമീപത്തെ ലഹരി വില്പന നിരോധിക്കും
1300958
Thursday, June 8, 2023 12:29 AM IST
കോയന്പത്തൂർ : ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും 100 മീറ്റർ ചുറ്റളവിൽ ലഹരി ഉല്പന്നങ്ങൽ വില്ക്കുന്ന പെട്ടിക്കടകൾ ഉടൻ നീക്കം ചെയ്യാൻ കളക്ടർ ക്രാന്തികുമാർ പാഡി ഉത്തരവിട്ടു.
തുടിയലൂർ, തൊണ്ടാമുത്തൂർ, മധുകരൈ, ആലന്തറ, വടവള്ളി, കിണത്തുകടവ്, കാരുണ്യ നഗർ, കെ.കെ. ചാവടി, കരുമഠം പട്ടി, ചെട്ടിപ്പാളയം, കോവിൽപാളയം, സുൽത്താൻപേട്ട, സുലൂർ, പൊള്ളാച്ചി തുടങ്ങിയ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും സ്കൂളുകൾക്കും കോളജുകൾക്കും സമീപമുള്ള പെട്ടിക്കടകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ലഹരി ഉല്പന്ന വില്പന സ്ഥിരീകരിച്ചാൽ പെട്ടിക്കടകൾ ഉടൻ നീക്കം ചെയ്യുകയോ സീൽ ചെയ്യുകയോ ചെയ്യണമെന്ന് കളക്ടർ ഉത്തരവിട്ടു.