ഭാരതപ്പുഴയിലെ പ്ലാസ്റ്റിക് ശേഖരിച്ച് എൻസിസി കേഡറ്റുകൾ
1300953
Thursday, June 8, 2023 12:29 AM IST
ഷൊർണൂർ: ലക്കിടി ജവഹർലാൽ എൻജിനീയറിംഗ് കോളജിലെ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി സംഘടനയായ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുമായി സഹകരിച്ച് ഭാരതപ്പുഴയുടെ ശാന്തിതീരം ഭാഗത്ത് ചിതറിക്കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയ്ക്കു കൈമാറി.
ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
എൻസിസി ഓഫീസർ ലെഫ്റ്റനന്റ് നിഷാ നാരായണൻ അധ്യക്ഷയായി.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കുഞ്ഞിരാമൻ ബോധവത്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്വാമിനാഥൻ, ലിഷ സി. ജോർജ്, ലൈഫ് ഗാർഡ് ടി.എച്ച് നിഷാദ്, ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ കോഓഡിനേറ്റർ രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
17 ചാക്കുകളിലായി ഒന്നര ക്വിന്റൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിയിൽ 75 എൻസിസി കേഡറ്റുകൾ പങ്കെടുത്തു.