വടക്കഞ്ചേരി: ഫിലിപ്പ്നേരി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പന്തലാംപാടത്ത് ഇംഗ്ലീഷ് മീഡിയം കോണ്‍വന്റ് സ്കൂൾ ആരംഭിച്ചു. കണ്ണന്പ്ര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെന്പർ ചന്ദ്രശേഖർ മാസ്റ്റർ തിരിതെളിയിച്ച് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉന്നത നിലവാരമുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം എന്നതാണ് സ്കൂളിന്റെ ലക്ഷ്യമെന്ന് പന്തലാംപാടം നിത്യസഹായമാതാ ഇടവക വികാരി ഫാ. ജോബി കാച്ചപ്പള്ളി പറഞ്ഞു. ഫിലിപ്പ്നേരി സഭ അസിസ്റ്റൻഡ് ജനറാൾ സിസ്റ്റർ ലിയ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജെയിംസ് പാറയിൽ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എൽസ സ്വാഗതവും മാനേജർ സിസ്റ്റർ ജൂലിയ നന്ദിയും പറഞ്ഞു.