വണ്ടാഴി പഞ്ചായത്തിൽ പൊതുഗതാഗതത്തിന്
1300312
Monday, June 5, 2023 1:00 AM IST
വണ്ടാഴി : ഗതാഗത രംഗത്ത് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ഡിജിറ്റലൈസ് സംവിധാനം വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മുടപ്പല്ലൂരിൽ കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മംഗലം ഗോവിന്ദാപുരം അന്തർസംസ്ഥാന പാതയിലാണ് പൊതുഗതാഗതം സുഗമമാക്കുന്നതിനായി പദ്ധതി ആവിഷ്ക്കരിച്ചത്. പ്രധാന കേന്ദ്രങ്ങളിൽ ക്യുആർ കോഡ് സ്ഥാപിക്കുന്നതിലൂടെ ബസുകളുടെ സമയക്രമം ലഭ്യമാകുന്നുവെന്നത് യാത്രക്കാർക്ക് പ്രയോജനകരമാകും.
ടാക്സി വാഹനങ്ങളും ഡ്രൈവർമാരുടെ വിവരങ്ങളും ഇതിലൂടെ ലഭ്യമാകും.
നെന്മാറ ലേബർ കോണ്ട്രാക്ട് വെൽഫെയർ സൊസൈറ്റിയും ബസ് പാരറ്റും സംയുക്തമായി നടപ്പിലാക്കുന്ന സംവിധാനത്തിലൂടെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സേവന വിവരങ്ങളും ലഭ്യമാകും.
പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അധ്യക്ഷത വഹിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.സുധീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എച്ച്. സെയ്തലവി, നസീമ ഇസ്ഹാക്ക്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്.ഷക്കീർ, സുബിത മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ ഡിനോയ് കോന്പാറ, വി.വിനു, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.ഗോപിനാഥൻ, പ്രോഗ്രാം പ്രതിനിധികളായ സി.സതീഷ്, റാഷിദ് എന്നിവർ പ്രസംഗിച്ചു.