പ്ര​വേ​ശ​നോ​ത്സ​വം
Sunday, June 4, 2023 7:04 AM IST
പാ​ല​ക്കാ​ട് : ക​ഞ്ചി​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ആ​ന്‍റ​ണി സേ​വ്യ​ർ പ​യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ സി​സ്റ്റ​ർ റാ​ൻ​സം ജേ​ക്ക​ബ്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഷീ​ബ ജോ​സ​ഫൈ​ൻ, സി​സ്റ്റ​ർ പു​ഷ്പ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഷിം​ന അ​തീ​ഷ് ന​ന്ദി പ​റ​ഞ്ഞു. കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച മ​ജീ​ഷ്യ​ൻ നാ​ഥും ര​ജ​നി​യും ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക് പ്ര​ദ​ർ​ശ​നം ന​ട​ത്തി.