ജില്ലാതല സ്കൂള് പ്രവേശനോത്സവം നാളെ മലന്പുഴയിൽ
1298763
Wednesday, May 31, 2023 4:13 AM IST
പാലക്കാട്: ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ മലന്പുഴ ജിവിഎച്ച്എസ്എസിൽ നടക്കും. രാവിലെ പത്തിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാവും. വി.കെ ശ്രീകണ്ഠൻ എംപി നവാഗതരെ സ്വീകരിക്കും. എ. പ്രഭാകരൻ എംഎൽഎ സൗജന്യ പാഠപുസ്തക വിതരണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ സൗജന്യ യൂണിഫോം വിതരണവും ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര പ്രതിഭകളെ ആദരിക്കുകയും ചെയ്യും.
മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ. ഷാബിറ, വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ് കുമാർ, സ്കൂൾ പ്രിൻസിപ്പാൾ ടി.എൻ. മുരളി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.