ലൂർദ്ഭവൻ പദ്ധതിക്ക് തുടക്കം
1298449
Tuesday, May 30, 2023 12:44 AM IST
മംഗലംഡാം: സ്വന്തമായി വീടില്ലാത്ത കുട്ടികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന ലൂർദ്ഭവൻ ഭവന പദ്ധതിക്ക് മംഗലംഡാം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.
ലൂർദ്ഭവൻ പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മവും ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റും ഒറ്റപ്പാലം എംഎൽഎയുമായ അഡ്വ. പ്രേംകുമാർ നിർവഹിച്ചു.
കായികതാരങ്ങൾക്കുള്ള ജേഴ്സികളുടെ വിതരണം വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേശ് നിർവഹിച്ചു. ലൂർദ് മാതാ സ്പോർട്സ് ക്ലബിന്റെയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിവന്നിരുന്ന ടാലന്റ് ഹണ്ട് 2023 എന്ന സമ്മർ വൊക്കേഷൻ കോച്ചിംഗ് ക്യാന്പിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
ക്ലബ് പ്രസിഡന്റ് ടി. സജിമോൻ അധ്യക്ഷത വഹിച്ചു. ക്യാന്പ് കോഡിനേറ്റർ പി.ഡി. ധീരജ് റിപ്പോർട്ട് അവതരിപ്പിച്ചു.
പി. എച്ച്. സെയ്താലി, അഡ്വ. ഷാനവാസ്, ഡിനോയ് കോന്പാറ, സിസ്റ്റർ ആൽഫി തെരേസ്, പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, ടോം ജോർജ് കിഴക്കേ പറന്പിൽ, പി. ജെ. ജോഷി, സിജി ആലിങ്കൽ എന്നിവർ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസിടോം സ്വാഗതവും പിടിഎ പ്രസിഡന്റ് ഐ. സിദ്ദിക് നന്ദിയും പറഞ്ഞു.