ഫുൾപ്ലസ് ജേതാക്കളെ അനുമോദിച്ചു
1298179
Monday, May 29, 2023 12:14 AM IST
എലവഞ്ചേരി : പഞ്ചായത്തിൽ 2022-23 വർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.പടിഞ്ഞാമുറി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങ് ആലത്തൂർ ഡിവൈഎസ് പി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. സി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. എം.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്വാമിനാഥൻ, മോഹനൻ, എം.വിജയകുമാർ, ശിവപ്രസാദ്, അധ്യാപിക സുധ എന്നിവർ സംസാരിച്ചു.
കാൽനട ജാഥക്ക് സ്വീകരണം നല്കി
കല്ലടിക്കോട് :ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സേവ് ഇന്ത്യ മാർച്ച് കാൽനട ജാഥക്ക് കല്ലടിക്കോട് ദീപാ സെന്ററിൽ സ്വീകരണം നല്കി.
തൊഴിലില്ലായ്മക്കും വർഗീയതക്കും എതിരെ രാജ്യത്തൊട്ടാകെ എഐവൈ എഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് കാൽനട ജാഥകൾ നടത്തുന്നത്. കല്ലടിക്കോട് ദീപാ സെന്ററിൽ നടന്ന സമാപന പൊതുയോഗം സംസ്ഥാന കൗണ്‍സിൽ അംഗം അഡ്വ.അജിത് കൊളാടി ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി ചിന്നക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എൻ.അരുണ്‍, ജാഥ അംഗം അഡ്വ.കെ. സമദ്, പി.ശിവദാസൻ, കെ.രാധാകൃഷ്ണൻ, പി.മണികണ്ഠൻ, രഞ്ജിത്ത്, ബോബി തുടങ്ങിയവർ പ്രസംഗിച്ചു