പാലക്കാട് : മുനിസിപ്പാലിറ്റി 19-ാം വാർഡ് സ്വാശ്രയ എഡിഎസ് കുടുംബശ്രീ 25-ാം മത് വാർഷികം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം ഡോ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. എഡിഎസ് ചെയർപേഴ്സണ്‍ ബേബി അധ്യക്ഷത വഹിച്ചു. പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സണ്‍ പ്രിയ അജയൻ, വാർഡ് കൗണ്‍സിലർ വിജയലക്ഷ്മി, കൗണ്‍സിലർമാരായ വി.നടേശൻ, കെ.വി. വിശ്വനാഥൻ, ബേബി, മുൻ കൗണ്‍സിലർ ജി.പ്രഭാകരൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.