തൊഴിൽമേള 29 ന്
1297684
Saturday, May 27, 2023 1:17 AM IST
പാലക്കാട് : എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് 29ന് രാവിലെ 10.30 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.
പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത എസ്എസ്എൽസിക്ക് മുകളിൽ വിദ്യാഭ്യാസമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
പ്രായപരിധി 18-35വരെയാണ്. രജിസ്റ്റർ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വണ്‍ടൈം രജിസ്ട്രേഷൻ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ടെത്തണം.
മുൻപ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ രശീതിയും ബയോഡാറ്റയുടെ നാല് പകർപ്പുകളുമായി എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോണ്‍: 0491 2505435.