അപകട ഭീഷണിയായ ജലസംഭരണി പൊളിച്ചുനീക്കും
1282505
Thursday, March 30, 2023 1:09 AM IST
ഒറ്റപ്പാലം: അപകട ഭീഷണിയുയർത്തി നില്ക്കുന്ന ജലസംഭരണി പൊളിച്ചുനീക്കി ശുചിത്വ കേന്ദ്രം നിർമിക്കാൻ തീരുമാനം. അന്പലപ്പാറയിൽ ബലക്ഷയം ബാധിച്ച് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലായ ജലസംഭരണിയാണ് പൊളിച്ചുനീക്കി സ്ഥലത്ത് ആധുനിക ശുചിത്വ കേന്ദ്രം നിർമിക്കുന്നത്. ഇതിന് പദ്ധതി തയാറാക്കിയതായും ശുചിത്വമിഷൻ അധികൃതരുമായി ആലോചിച്ചാണ് പദ്ധതിയെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
അന്പലപ്പാറ-മണ്ണാർക്കാട് പ്രധാന റോഡിൽ കുന്നുംപുറത്താണ് അപകടഭീഷണിയുയർത്തി ഏത് നിമിഷവും നിലം പതിക്കാവുന്ന ഈ സംഭരണിയുള്ളത്. ഇത് തകർന്നു വീണാൽ പരിണിതഫലം ഒരുപക്ഷേ വലിയ ദുരന്തവുമാവാംമെന്ന തിരിച്ചറിവാണ് അടിയന്തിര നടപടികൾ സ്വീകരിക്കാൻ കാരണം