ഒറ്റപ്പാലം നഗരസഭാ യോഗം ബഹളത്തിൽ മുങ്ങി
1282484
Thursday, March 30, 2023 1:05 AM IST
ഒറ്റപ്പാലം: നഗരസഭാ യോഗം ബഹളത്തിൽ മുങ്ങി. അംഗൻവാടി സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടാണ് യോഗനടപടികൾ മുങ്ങിയത്. നഗരസഭയിൽ കോണ്ഗ്രസിന്റെയും സിപിഎമ്മിന്റെയും അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആരോപിച്ചാണ് ബീജെപി പ്രതിഷേധം നടന്നത്.
ശിശു വികസന സേവന പദ്ധതിക്കു കീഴിൽ ഉള്ള അങ്കണവാടികളിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതിൽ കോണ്ഗ്രസ് കൗണ്സിലർമാരും സിപിഎം കൗണ്സിലർമാരും സിപിഎം പ്രതിനിധികളും അടങ്ങുന്ന 5 അംഗ സമിതിയെ ആണ് തെരഞ്ഞെടുത്തത്.
സെലക്ഷൻ കമിറ്റി രാഷ്ട്രീയമായി തിരഞ്ഞെടുത്ത ഭരണസമിതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയിലെന്നാരോപിച്ചായിരുന്നു ബഹളം.
ബിജെപി അംഗങ്ങൾ കൗണ്സിൽ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.