വലിയവീട് കോളനി ഭാഗത്ത് പുലിയിറങ്ങിയതായി സംശയം
1281182
Sunday, March 26, 2023 6:49 AM IST
കല്ലടിക്കോട്: വലിയവീട് കോളനി ഭാഗത്ത് പുലിയിറങ്ങിയതായി വാർത്ത പരന്നത് സമീപവാസികളെ പരിഭ്രാന്തരാക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീടുകളിലെല്ലാം പുറത്ത് ലൈറ്റിടാൻ നിർദേശംനൽകി ഉദ്യോഗസ്ഥർ മടങ്ങി. സമീപത്തെ ഒരുവീട്ടിലെ നിരീക്ഷണ കാമറയിൽ പുലിയുടേതെന്ന് തോന്നുന്ന ദൃശ്യമുണ്ട്. മറ്റൊരിടത്ത് ആടിനെ കടിച്ചതായും നാട്ടുകാർ പറയുന്നു.