കുമരംപുത്തൂരിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്
1280081
Thursday, March 23, 2023 12:26 AM IST
മണ്ണാർക്കാട് : ദേശീയപാത കുമരംപുത്തൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം. കച്ചേരിപ്പറന്പിൽ നിന്നും മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന ബസും തമിഴ്നാട്ടിൽ നിന്നും കപ്പ ലോഡുമായി വരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
ബസ് യാത്രക്കാരായ ഫാത്തിമത്ത് സുഹറ, കൃഷ്ണൻ, സോമി, ഇസ്ഹാഖ് ,സാബിറ ,ദിയ ബസ് ഡൈവറായ സെയ്ഫ്സലാം, കണ്ടക്ടർ മുസ്തഫ, മിനി ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ഭൂപതി തുടങ്ങിയവർക്കാണ് പരിക്കേ റ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു
തച്ചന്പാറ: മുതുകുറുശ്ശി ചുങ്കം പ്രദേശത്ത് പത്തിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി എത്തിയ മെറ്റൽ നിറച്ച ടിപ്പർ റോഡ് തകർന്ന് ചെരിഞ്ഞു.മന്പോക്ക് റോഡിൽ നിന്നും വാലിപാടം കുന്നിലേക്കുള്ള കോണ്ക്രീറ്റ് ചെയ്ത റോഡ് ആണ് തകർന്നത്. ലോഡുമായി എത്തിയ ടിപ്പർ വന്നതിനെ തുടർന്ന് കോണ്ക്രീറ്റ് ചെയ്ത റോഡിന് ബലക്ഷയം സംഭവിക്കുകയും വലിയ തോതിലുള്ള കുഴി ഉണ്ടാവുകയും ചെയ്തു. പൂർണ്ണമായും ടിപ്പറിന്റെ പുറകുവശത്തെ ടയർ ദ്വാരത്തിൽ അകപ്പെട്ടിരുന്നു. ഇതിനു മുൻപ് പാറമണലുമായി എത്തിയിരുന്ന വാഹനം പോയതിനെ തുടർന്ന് റോഡ് തകരുകയും കുഴി ഉണ്ടാവുകയും ചെയ്തു.