സ്കൂളുകളുടെ ശുചീകരണത്തിനായി ജെറ്റ് പന്പുകൾ നൽകി നഗരസഭ
1279267
Monday, March 20, 2023 12:43 AM IST
മണ്ണാർക്കാട്: നഗരസഭ പരിധിയിലുള്ള സർക്കാർ സ്കൂളുകളുടെ വൃത്തിയായ പരിപാലനത്തിനായി ജെറ്റ് പന്പുകൾ വിതരണം ചെയ്തു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ പി. പ്രസീത അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബാലകൃഷ്ണൻ, സെക്രട്ടറി പി.ബി. കൃഷ്ണകുമാരി, കൗണ്‍സിലർ മുജീബ് ചോലോത്ത്, നഗരസഭ ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രരചന, കളറിംഗ് മത്സരം
നെന്മാറ : ലോക ജലദിനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി ചിത്രരചന, കളറിംഗ് മത്സരം സംഘടിപ്പിച്ചു. നദിജലം അമൂല്യമാണ്, നദികളുടെ സംരക്ഷണം, ശുദ്ധജലസ്രോതസുകൾ എന്നീ ആശയങ്ങൾ ഉൾക്കൊണ്ട് എൽപിതല വിദ്യാർഥികൾക്കായാണ് ജിഎൽപി സ്കൂളിൽ ജെസിഐ നെന്മാറ, റോട്ടറി ക്ലബ് നെന്മാറ, ഫ്രണ്ട്സ് ഭാരതപ്പുഴ എന്നീ സംഘടനകളുടെ സഹകരണത്തോടെ മത്സരങ്ങൾ സംഘടിപ്പിച്ചത്.
നെന്മാറ ജിഎൽപി സ്കൂളിലെ ശ്രീലക്ഷ്മി, അനന്തു സുരേഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പങ്കെടുത്ത വിദ്യാർഥികൾക്ക് പ്രോത്സാഹന സമ്മാനവും നല്കി. ജെസിഐ പ്രസിഡന്റ് ജോഷി ജോസഫ്, റോട്ടറി വിൻസ് ചെയർമാൻ രാമകൃഷ്ണൻ, കേശവൻ, ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ പ്രതിനിധി, പ്രധാന അധ്യാപിക വി.കെ. ശോഭ, പിടിഎ പ്രസിഡന്റ് അനന്തരാമൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.