പുതുക്കോട് എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു
1279261
Monday, March 20, 2023 12:43 AM IST
വടക്കഞ്ചേരി: പുതുക്കോട് ജിഎഎൽപി സ്കൂളിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികാഘോഷം കണ്ണന്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ സംരക്ഷണസമിതി ചെയർമാൻ സുരേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ ഫറൂഖ് അബ്ദുൾ റഹ്മാൻ വിശിഷ്ടാതിഥിയായി.
ജനപ്രതിനിധികളായ ജയന്തി പ്രകാശ്, കെ.ഉദയൻ, മേഘ അനിൽകുമാർ, ആർ.ശ്രീജിത്ത്, സ്കൂൾ മാനേജർ വൈ.ഷാബിറ, മീരാൻഷാ, ഹെഡ്മിസ്ട്രസ് ഒ.അനിത ടീച്ചർ, പിടിഎ പ്രസിഡന്റ് പത്മ പ്രവീഷ്, മീരാൻഷാ മാസ്റ്റർ, പി.എസ് ഫാസില, എസ്.വിദ്യ, സി.ജി.ചിത്ര ടീച്ചർ എന്നിവർ പ്രസംഗിച്ചു.
രാമശേരി രാമൻകുട്ടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ നൃത്തനൃത്യങ്ങളും അരങ്ങേറി.