സർവീസ് സഹകരണ ബാങ്കിന്റെ ഇടക്കുർശി ശാഖാ ഉദ്ഘാടനം
1279255
Monday, March 20, 2023 12:41 AM IST
കല്ലടിക്കോട് : സർവീസ് സഹകരണ ബാങ്കിന്റെ ഇടക്കുർശിയിൽ പുതുതായി നിർമ്മിച്ച ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിച്ചു. ലോക്കറുകളുടെ ഉദ്ഘാടനം കെ.ശാന്തകുമാരി എംഎൽഎയും നിക്ഷേപ സ്വീകരണം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമഗലവും നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് വി.കെ. ഷൈജു അധ്യക്ഷത വഹിച്ചു .ബാങ്കിന്റെ മുൻ കാല പ്രസിഡന്റുമാർ, ജീവനക്കാർ, ആദ്യകാല സഹകാരികൾ എന്നിവരേയും ആദരിച്ചു. ടി.എ. സിദ്ധിഖ്, എം.പുരുഷോത്തമൻ, സാബു, എം.കെ. മുഹമംദ് ഇബ്രാഹീം, രാമദാസ്, ഡോ.സി.എം. മാത്യു, ജെ.ദാവൂദ്, മുഹമ്മദ് മുസ്തഫ, പി.രാധാകൃഷ്ണൻ, സി.കെ. മുഹമ്മദ് മുസ്തഫ, ഹുസൈൻ വളവുള്ളി, സെക്രട്ടറി ബിനോയ് ജോസഫ്, പി.വി. ലത എന്നിവർ പ്രസംഗിച്ചു.