15 ലക്ഷം ചെലവിൽ അലയാർ കുളത്തിൽ സംരക്ഷണ ഭിത്തി നിർമാണം തുടങ്ങി
1278788
Sunday, March 19, 2023 12:07 AM IST
വണ്ടിത്താവളം : പെരുമാട്ടി പഞ്ചായത്ത് അലയാർ കുളത്തിൽ കൂടുതൽ ജലസംരക്ഷണത്തിനായി ബണ്ട് നിർമാണം തുടങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതിയായ ശുചിത്വം, ജലസംരക്ഷണം പരിപാടിയുടെ ഭാഗമായാണ് 150 മീറ്റർ നീളത്തിൽ ബണ്ട് നിർമാണം ആരംഭിച്ചിരിക്കുന്നത്. 15 ലക്ഷമാണ് ഇതിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. 1.2 ഹെക്ടർ വിസ്തീർണ്ണം കുളത്തിനുണ്ട്. സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയായാൽ നിലവിൽ സംഭരിക്കുന്ന ജലത്തിന്റെ അളവിൽ ഇരട്ടിയോളം ശേഖരിക്കാനാവുമെന്നതാണ് നിഗമനം.
കുളത്തിന് താഴെയുള്ള കർഷകർക്കു കൃഷിക്ക് കൂടുതൽ ജലം ലഭിക്കുമെന്നത് ഗുണകരമായിരിക്കുകയാണ്. രണ്ടാം വിള നെൽകൃഷിക്ക് വെള്ളം ലഭിക്കാതെ വരുന്ന അവസ്ഥയ്ക്ക് സംരക്ഷണ ഭിത്തി നിർമാണം മൂലം കൂടുതൽ ജലം സംഭരിക്കാനാവും. ആറുമാസമാണ് ബണ്ട് നിർമാണത്തിന് സമയം നല്കിയിരിക്കുന്നത്.