സ്കൂൾ ബസിനു പിന്നിൽ ബസിടിച്ചു
1265940
Wednesday, February 8, 2023 1:06 AM IST
കോയന്പത്തൂർ: കോയന്പത്തൂർ-പൊള്ളാച്ചി റോഡിൽ കിണത്തുക്കടവിനു സമീപം സ്വകാര്യ ബസ് സ്കൂൾ ബസിനു പിന്നിലിടിച്ച് അപകടം.
ഇന്നലെ രാവിലെ സ്കൂളിൽ കുട്ടികളെ ഇറക്കി വിട്ടതിനു ശേഷം കല്ലങ്ങാട്ടുപുത്തൂർ ഭാഗത്തെ പെട്രോൾ പന്പിലേക്ക് വരികയായിരുന്ന സ്കൂൾ ബസിനു പിന്നിൽ കോയന്പത്തൂരിൽ നിന്ന് വാൽപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന സർക്കാർ ബസ് ഇടിക്കുകയായിരുന്നു.സർക്കാർ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. സ്കൂൾ വാനിൽ സ്കൂൾ വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സർക്കാർ ബസിലെ യാത്രക്കാർക്ക് പരിക്കില്ല. അപകടത്തെ തുടർന്ന് പൊള്ളാച്ചികോയന്പത്തൂർ റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് കിണത്തുകടവ് പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു.