കോവിഡ് ബ്രിഗേഡുകൾക്ക് മുൻഗണന നിയമനം നടത്തണം
1262365
Thursday, January 26, 2023 12:37 AM IST
പാലക്കാട് : ആരോഗ്യവകുപ്പിലെ ഉദ്യോഗ നിയമനങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയ കോവിഡ് ബ്രിഗേഡുകൾക്ക് മുൻഗണന നിയമനം നടത്തി സർക്കാർ വാഗ്ദാനം നടപ്പിലാക്കണമെന്ന് പൗരവകാശ പ്രവർത്തകനായ വിളയോടി വേണുഗോപാലൻ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ്, മെഡിക്കൽ കോളജ് ജോലി നിയമനങ്ങളിൽ കൊവിഡ് ബ്രിഗേഡ് പോരാളികകൾക്ക് മുൻഗണന ആവശ്യങ്ങളുന്നയിച്ച് കോവിഡ് ബ്രിഗേഡിയൻസ് ജില്ലാ കമ്മിറ്റി കളക്റേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബ്രിഗേയൻസ് ജില്ലാ പ്രസിഡന്റ് കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ആർ.സതീഷ് സനേഹതീരം, അനിത ചിറ്റൂർ, സോമൻ ഒലവക്കോട്, ജയശ്രീ പാലക്കാട്, ശിവൻ വണ്ടിത്താവളം എന്നിവർ പ്രസംഗിച്ചു.