അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തി​യ ലോ​റി പി​ടി​കൂ​ടി
Thursday, January 26, 2023 12:34 AM IST
വ​ണ്ടി​ത്താ​വ​ളം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ്ണു നി​റ​ച്ച് എ​ത്തി​യ ലോ​റി മീ​നാ​ക്ഷി​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാവിലെ 11.30ന് ​മീ​നാ​ക്ഷി​പു​ര​ത്തി​നു സ​മീ​പ​മാ​ണ് മേ​ൽ​ഭാ​ഗം മൂടി​യ നി​ല​യി​ൽ മ​ണ്ണു നി​റ​ച്ച് ലോ​റി എ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ​സം​ഘം പ​രി​ശോ​ധി​ച്ച​തി​ലാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​യി​ലാ​യ​ത്.
തൃ​ശൂരിലെ ഓ​ട്ടു​ക​ന്പ​നി​ക്കാ​ണ് മ​ണ്ണു​കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്. എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ ലി​ബി​ൻ, എ​സ്ഐ ന​ന്ദ​കു​മാ​ർ, എ​എ​സ്ഐ ര​വി, എ​സ്‌​സി​പി​ഒ വി​നോ​ദ് എ​ന്നി​വ​രാ​ണ് മ​ണ്ണു ക​ട​ത്തു വാ​ഹ​നം പി​ടി​കൂടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​വും മ​ണ്ണും ജി​യോ​ള​ജി വ​കു​പ്പി​നുകൈ​മാ​റും.