വനാവകാശ നിയമം : ഏകദിന സെമിനാർ നടത്തി
1262051
Wednesday, January 25, 2023 12:43 AM IST
അഗളി : ആദിവാസി കൂട്ടായ്മയായ തന്പി ന്റെ നേതൃത്വത്തിൽ ഏകദിന വനാവകാശ നിയമ ബോധവത്കരണ സെമിനാർ നടത്തി. തന്പ് ഓഫീസ് അങ്കണത്തിൽ നടന്ന സെമിനാർ തന്പ് അധ്യക്ഷൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എ. രാമു, ബി.ഉദയകുമാർ, ലക്ഷമി ഉണ്ണികൃഷ്ണൻ എന്നിവർ നിയമത്തിലെ വിവിധ അവകാശങ്ങളെ മുൻനിർത്തി ക്ലാസുകൾ നയിച്ചു. തെരഞ്ഞെടുത്ത 30 ഓളം വനാവകാശ കമ്മറ്റി ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു.
പട്ടിക വർഗക്ഷേമം വനം, റവന്യു, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഫെബ്രുവരിയിൽ വിപുലമായ യോഗം വിളിച്ചു ചേർക്കുവാൻ സെമിനാറിൽ തീരുമാനമെടുത്തു.
വിവിധ ഉൗരുകളിൽ നിന്നും പങ്കെടുത്ത പ്രതിനിധികൾ മേഖലകളിൽ നടക്കുന്ന വനാവകാശ നിയമപ്രവർത്തനങ്ങൾ,
അവകാശ വിതരണം, സർവെ സംബന്ധിച്ച കാര്യങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഉൗരുകളില വനാവകാശ കമ്മറ്റികൾ സജീവമാക്കുന്നതിന്റെ ഭാഗമായിരുന്നു തന്പ് സെമിനാർ വിളിച്ചു ചേർത്തത്.