സെന്റ് മേരീസ് ബഥനി സ്കൂളിൽ വാർഷികാഘോഷം 27ന്
1262048
Wednesday, January 25, 2023 12:41 AM IST
കരിന്പ : സെന്റ് മേരീസ് ബഥനി സ്കൂളിൽ 20-ാം വാർഷികാഘോഷം 27ന് വൈകീട്ട് അഞ്ചിന് നടക്കും. പരിപാടിയിൽ സ്കൂൾ ലീഡർമാരായ ടോം ഐസക് വേളൂരാൻ, റിസ് ജേക്കബ് എന്നിവർ സ്വാഗതം ആശംസിക്കും. വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം വേൾഡ് പീസ് മിഷൻ ഡയറക്ടറും സംഗീത സംവിധായകനുമായ ഡോ.സണ്ണി സ്റ്റീഫൻ നിർവഹിക്കും. മൂവാറ്റുപുഴ പ്രൊവിൻസ് മദർ സുപ്പീരിയർ മദർ ജോസ്ന എസ്ഐസി അധ്യക്ഷയാവും. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നോയൽ എസ്ഐസി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
കരിന്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, കരിന്പ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് വികാരി ഫാ.ഐസക് കോച്ചേരി, പിടിഎ പ്രസിഡന്റ് ബോബിൻ രാജ് കുര്യൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. സ്കൂളിലെ മുൻ വിദ്യാർഥിനിയായ റിയ മാത്യുവിന്റെ പുസ്തകം ‘മൈ സോളിറ്ററി ഡേയ്സ്’ മദർ ജോസ്ന പ്രകാശനം ചെയ്യും. യോഗത്തിൽ അസി. സ്കൂൾ ലീഡർമാരായ ടെസ ജോമോൻ, ജെറിൻ സജി എന്നിവർ നന്ദി പറയും.
ജില്ലാ വികസന സമിതി യോഗം
പാലക്കാട്: ജനുവരിയിലെ ജില്ലാ വികസന സമിതി യോഗം 28 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.