കെഎസ്ആർടിസി ബസ് വിദ്യാർഥികൾക്ക് കണ്സഷൻ അനുവദിക്കുന്നില്ലെന്ന് പരാതി
1262045
Wednesday, January 25, 2023 12:41 AM IST
അഗളി : കെഎസ്ആർടിസി, ബസ് അട്ടപ്പാടി പുതൂർ ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കണ്സഷൻ അനുവദിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു. ഫുൾ ചാർജ് നല്കിയാണ് ഇപ്പോൾ വിദ്യാർഥികൾ സ്കൂളിലെത്തുന്നത്.
മണ്ണാർക്കാട് നിന്നെത്തുന്ന വിദ്യാർഥികൾക്ക് 160 ഓളം രൂപ പ്രതി ദിനം യാത്ര ചെലവ് വരുമെന്ന് വിദ്യാർഥികൾ പറഞ്ഞു. പിന്നോക്ക വിഭാഗ വിദ്യാർഥികളടക്കം ഇരുപത് കുട്ടികൾ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നുണ്ട്. റൂട്ടിൽ ഒരു ബസ് മാത്രമുള്ളതിനാൽ കണ്സഷൻ നല്കാനാകില്ലന്നാണ് ബസ് ജീവനക്കാർ പറയുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ സബ് കളക്ടർക്ക് പരാതി നല്കി കാത്തിരിക്കുകയാണ് വിദ്യാർഥികളും സ്കൂൾ അധികൃതരും.