വടകരപ്പതി ഗ്രാമപഞ്ചായത്തിൽ മികച്ച ഹരിതകർമ സേന
1246765
Thursday, December 8, 2022 12:24 AM IST
പാലക്കാട് : ചിറ്റൂർ ബ്ലോക്ക് തല ഹരിതകർമ്മ സേന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ബ
ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് പഞ്ചായത്തുകളിൽ നിന്ന് മികച്ച ഹരിതകർമ സേനയായി വടകരപ്പതി പഞ്ചായത്ത് സേനാംഗങ്ങളെയും പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സേനാംഗങ്ങളെ രണ്ടാം സ്ഥാനക്കാരായും തെരഞ്ഞെടുത്തു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്യാഷ് അവാർഡും ട്രോഫിയും നല്കി.
തുടർന്ന് ഹരിതകർമ സേനാംഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, മാലിന്യ സംസ്കരണം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനം നൽകുന്നതിന്റെ ചർച്ച, സേനാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ മിനി മുരളി, മാധുരി പദ്മനാഭൻ, എം. പത്മിനി, നല്ലേപ്പിള്ളി, പൊൽപ്പുള്ളി, വടകരപ്പതി, പെരുമാട്ടി, എലപ്പുള്ളി, എരുത്തേന്പതി പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനീഷ, പി. ബാലഗംഗാധരൻ, ജോസി ബ്രിട്ടോ, റിഷാ പ്രേംകുമാർ, രേവതി ബാബു, എസ്. പ്രിയദർശനി, ജിഇഒ പ്രമോദ്, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.