ഭിന്നശേഷി സൗഹൃദ സംഗമം
1246202
Tuesday, December 6, 2022 12:30 AM IST
മണ്ണാർക്കാട് : എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിൽ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സംഗമം ശ്രദ്ധേയമായി.
സമൂഹത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും ഇല്ലാതാക്കാനും ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരനും അവരുടെ അവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചത്.
പരിമിതികളെ വകവെക്കാതെ സംഗമത്തിൽ അവർ ഒത്തുകൂടി. സംഗമം ഒളിന്പ്യൻ ആകാശ് എസ്. മാധവ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചേരി അധ്യക്ഷത വഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലി മഠത്തൊടി മുഖ്യാതിഥിയായി.
പ്രധാനാധ്യാപകൻ സി. ടി. മുരളീധരൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് മഠത്തൊടി എന്നിവർ സംസാരിച്ചു.