യുവക്ഷേത്ര കോളജിൽ ഓറഞ്ച് വേൾഡ് കാന്പയിൻ ജില്ലാതല ഉദ്ഘാടനം
1243598
Sunday, November 27, 2022 4:04 AM IST
മുണ്ടൂർ: കേരള സർക്കാർ വനിത ശിശു വികസന വകുപ്പും യുവക്ഷേത്ര കോളജും സംയുകതമായി സംഘടിപ്പിച്ച സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം കോങ്ങാട് എംഎൽഎ അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് വിശിഷ്ടാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായിരുന്നു. യുവക്ഷേത്ര കോളജ് ഡയറക്ടർ റവ. ഡോ. മാത്യൂ ജോർജ് വാഴയിൽ മുഖ്യസന്ദേശം നല്കി. പ്രിൻസിപ്പൽ അഡ്വ.ഡോ. ടോമി ആന്റണി, റിട്ടയേഡ് ജില്ലാ ജഡ്ജ് ടി. ഇന്ദിര, വിദ്യാർഥിനി എം.ആർ. നീതു എന്നിവർ പ്രസംഗിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ് സ്വാഗതവും ജില്ലാതല ഐസിഡിഎസ് സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ ലത സി.ആർ. നന്ദിയും പറഞ്ഞു. അഡ്വ. വിജയയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും യുവക്ഷേത്ര കോളജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബും സ്കിറ്റും ഉണ്ടായിരുന്നു. വനിതാശിശു വികസന വകുപ്പ് കൗണ്‍സിലർമാർ മൈമും അങ്കണവാടി പ്രവർത്തകർ സ്കിറ്റും അവതരിപ്പിച്ചു. തുടർന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ വി.എസ്. ലൈജുവിന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പ് മുഖേന നടത്തുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള ക്ലാസും ഉണ്ടായിരുന്നു.