റോഡിന്റെ സംരക്ഷണഭിത്തി തകർന്നു
1243342
Saturday, November 26, 2022 12:27 AM IST
മലന്പുഴ: വിനോദസഞ്ചാര കേന്ദ്രമായ മലന്പുഴയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു വശങ്ങൾ ഇടിഞ്ഞ് കനാലിലേക്കു വീണു. റോഡിലൂടെ പോകുന്ന വാഹനങ്ങൾ എതിർവശത്തു നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്പോൾ അൽപം തെറ്റിയാൽ വാഹനം കനാലിലേക്ക് വിണ് അപകടഭീതി വരുത്തുന്നതായി ജനങ്ങൾ പരാതിപ്പെടുന്നു. കനാലിൽ വെള്ളം വിട്ടതോടെ വീണ്ടും വശങ്ങൾ ഇടിഞ്ഞ് റോഡിന്റെ വശങ്ങളും കനാലിലേക്ക് വീഴാമെന്ന് ജനങ്ങൾ പറയുന്നു.
മാത്രമല്ല വശങ്ങൾ ഇടിഞ്ഞത് അറിയാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ റോഡ് സൈഡിലേക്ക് ഒതുക്കി ഇട്ടാൽ മണ്ണിടിഞ്ഞ് വാഹനമടക്കം കനാലിലേക്ക് വീണ് അപകടം ഉണ്ടാകാം എന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ലെന്നും മലന്പുഴയിലെ ഡ്രൈവർമാർ പറഞ്ഞു. അധികൃതർ ഇടപെട്ട് മതിലുകെട്ടി റോഡിന് സുരക്ഷ ഒരുക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.