ആശ്രയക്കിറ്റ് അഴിമതി: യുഡിഎഫ് മാർച്ച് നടത്തും
1228092
Friday, October 7, 2022 1:03 AM IST
മണ്ണാർക്കാട് : അതിദരിദ്രർക്കായി വിതരണം ചെയ്ത ആശ്രയക്കിറ്റിൽ അഴിമതി നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി ഈ മാസം 10ന് ത്രിവേണി സൂപ്പർ മാർക്കറ്റിന്റെ മണ്ണാർക്കാട് ശാഖയിലേക്കു മാർച്ച് നടത്തും.
കിറ്റിൽ അരിയിൽ ഒരു കിലോയിലധികമാണ് തൂക്കകുറവുള്ളത്. പല വ്യഞ്ജനങ്ങളിൽ 100 ഗ്രാമിലധികവും കുറവുണ്ട്. ഇതു ന്യായീകരിക്കാനാണ് മാർക്കറ്റ് അധികൃതർ ഉൾപ്പെടെ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ കെ.സി. അബ്ദുറഹ്മാൻ, പി. ഖാലിദ്, മുജീബ് പെരുന്പിടി, നാസർ പാതാക്കര, ഷഫീഖ് റഹ്മാൻ, കൃഷ്ണകുമാർ, സലീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.