കോയന്പത്തൂർ കേരള കത്തോലിക് അസോസിയേഷൻ ഗാന്ധിജയന്തി ആചരിച്ചു
1227111
Monday, October 3, 2022 12:22 AM IST
കോയന്പത്തൂർ : കോയന്പത്തൂർ കേരള കത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു. ഡിഎംകെ പാർട്ടിയുടെ കോയന്പത്തൂർ ജില്ലാ സെക്രട്ടറി കാർത്തിക് മുൻ എംഎൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ഗാന്ധിജിയുടെ ജ·ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു.
ഈ ചടങ്ങിൽ കെസിഎസിയുടെ പ്രസിഡന്റ് എ.കെ. ജോണ്സണ്, ജനറൽ സെക്രട്ടറി ജയ്സണ്‍ പുത്തൂർ, ട്രഷറർ സി.കെ. സൈമണ്‍, വൈസ് പ്രസിഡന്റ്, എൻ.ജെ. ബാബു, ജോബി തോമസ്, ജോയിൻ സെക്രട്ടറി ജെ.ജോണ്സണ്, സോഷ്യൽ സർവീസ് കണ്‍വീനർ സെബാസ്റ്റ്യൻ വടക്കൻ, സ്പോർട്സ് കണ്‍വീനർ ജർസണ്‍ ജോർജ്, ആർട്സ് കണ്‍വീനർ
എം.എക്സ്. സന്തോഷ്, യൂത്ത് വിംഗ് കണ്‍വീനർ റോമൽ ആന്റണി, പിആർഒ സി.എ. കുര്യൻ എന്നിവർ പങ്കെടുത്തു.