ജെ​സി​ഐ എം​എ പ്ലൈ ​ എ​ൻ​ജി​ഒ കു​ടും​ബ സം​ഗ​മം
Thursday, September 29, 2022 12:27 AM IST
പാ​ല​ക്കാ​ട് : ജെ​സി​ഐ ഇ​ന്ത്യ പാ​ല​ക്കാ​ട് ഘ​ട​കം എം​എ പ്ലൈ ​എ​ൻ​ജി​ഒ കു​ടും​ബ സം​ഗ​മ​വും ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും ലീ​ഡ് കോ​ള​ജി​ൽ വ​ച്ച് ന​ട​ന്നു. മു​ൻ മേ​ഖ​ല ഓ​ഫീ​സ​ർ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ന്പ​ത് മാ​സം കൊ​ണ്ട് അ​ന്പ​ത് പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തി​യും ര​ണ്ടു ശൗ​ചാ​ല​യം നി​ർ​മ്മി​ച്ചു ന​ല്കി​യും വി​വി​ധ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ടെ ഈ ​സം​ഘ​ട​ന​ക്ക് ജ​ന​ശ്ര​ദ്ധ നേ​ടാ​നാ​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹ പൂ​ർ​ണ​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ ജെ​സി​ഐ എം​എ പ്ലൈ ​എ​ൻ​ജി​ഒ പ്ര​സി​ഡ​ന്‍റ് ഹി​തേ​ഷ് ജെ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ദി​യ നി​ഖി​ൽ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് ക​ല്ലി​ങ്ക​ൽ, ലീ​ഡ് കോ​ള​ജ് ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് റോ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് ഓ​ണാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് മു​ഖ്യാ​തി​ഥി ഡോ​. ഷെ​ബീ​ന ഷെ​യ്ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.