അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബാനറുകൾ നീക്കം ചെയ്തു
1225419
Wednesday, September 28, 2022 12:32 AM IST
കോയന്പത്തൂർ : കോയന്പത്തൂർ കോർപറേഷന്റെ വാർഡ് നന്പർ 94നു കീഴിലുള്ള സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബാനറുകൾ നീക്കം ചെയ്ത് ഉടമകൾക്ക് അധികൃതർ 5000 രൂപ പിഴ ചുമത്തി.
കോയന്പത്തൂർ കോർപറേഷനിലെ വാർഡ് നന്പർ 94ന് കീഴിലുള്ള കുറിച്ചി ഡിവിഷനിലെ പൊള്ളാച്ചി മെയിൻ റോഡിലെ ഒരു കെട്ടിടത്തിലാണ് അനുമതിയില്ലാതെ പരസ്യ ബാനറുകൾ സ്ഥാപിച്ചത്.
ഈ സാഹചര്യത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പ്രതാപിന്റെ ഉത്തരവനുസരിച്ച് അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസർ സത്യയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രത്യേക പരസ്യ ബാനർ നീക്കം ചെയ്തു. ഇതിന് പിന്നാലെ അനുമതിയില്ലാതെ പരസ്യ ബാനറിന്റെ ഉടമയിൽ നിന്ന് 5000 രൂപ പിഴയും ചുമത്തി. കൂടാതെ കോയന്പത്തൂർ കോർപറേഷനിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബാനറുകൾ ഉടൻ നീക്കം ചെയ്യണമെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കോർപറേഷൻ കമ്മീഷണർ പ്രതാപ് അറിയിച്ചു.