സിബിഎസ്ഇ കലോത്സവം: വർണാഭമായി രണ്ടാം ദിനം
1225406
Wednesday, September 28, 2022 12:30 AM IST
പാലക്കാട്: ജില്ലാ സിബിഎസ്ഇ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും മികവിന്റെ വർണശോഭ തെളിയിച്ച് കുട്ടികൾ. ഇരുപതു വേദികളിലായി പത്തിനങ്ങളിൽ നാലു വിഭാഗങ്ങളിലായി 1363 കുട്ടികൾ ആണ് ഇന്നലെ മാറ്റുരച്ചത്.
പാലക്കാട് ലയണ്‍സ് സ്കൂൾ പ്രധാന അധ്യാപിക ശോഭ അജിത് ഇന്നലത്തെ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നിധി ൻ മണിയങ്കേരികളം ആശംസ അറിയിച്ചു. വ്യക്തിഗത സാഹിത്യ, നാട്യ ഇനങ്ങളാണ് ഇന്നലെ അരങ്ങേറിയത്.
രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 428 പോയിന്റോടെ സെന്റ് ഡൊമിനിക്സ് സ്കൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. മൗണ്ട് സീന പബ്ലിക് സ് കൂൾ രണ്ടാമതും (342), ശബരി സെൻട്രൽ സ്കൂൾ മൂന്നാമതുമാണ് (339).