കോർപ്പറേഷന്റെ വിവിധയിടങ്ങളിൽ പനി പരിശോധന ക്യാന്പ് നടത്തി
1223853
Friday, September 23, 2022 12:33 AM IST
കോയന്പത്തൂർ : കോയന്പത്തൂർ കോർപ്പറേഷൻ ഭരണത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ 168 സ്ഥലങ്ങളിലും കോർപ്പറേഷനിലെ 70 സ്ഥലങ്ങളിലും ആകെ 238 സ്ഥലങ്ങളിലുമായി പനി പരിശോധന ക്യാന്പ് നടത്തി.
പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്കൂളിൽ പോയി ചികിത്സ നല്കാനാണ് ഇത്തരം ക്യാന്പുകൾ ആരോഗ്യവകുപ്പും മൂലം സംഘടിപ്പിച്ചിരിക്കുന്നത്.
കോയന്പത്തൂരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടികളിൽ പനി ബാധിതർ വർധിച്ചു.
പനി ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വിവരങ്ങൾ സ്വകാര്യ ആശുപത്രികളിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്.
ഇതുമൂലം കോയന്പത്തൂർ കോർപറേഷന്റെ വിവിധ സ്ഥലങ്ങളിലാണ് പനി പരിശോധന ക്യാന്പ് നടത്തിയത്.