നന്തിലത്ത് ചന്തു ചരിഞ്ഞു
1535261
Saturday, March 22, 2025 1:00 AM IST
പറപ്പൂക്കര: നന്തിലത്ത് ചന്തു ചരിഞ്ഞു. 24 വയസായിരുന്നു. ചന്ദ്രന് നന്തിലത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ആന. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മോഴ വിഭാഗത്തില്‍പ്പെട്ട ആനയാണിത്.
ആനയെ കോടനാട് പെരുംതോട്ടിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ആന ചരിഞ്ഞത്. നെടുമ്പാളില്വച്ചായിരുന്നു അന്ത്യം. ചാലക്കുടി സോഷ്യല്‍ ഫോറ സ്ട്രി വിഭാഗം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.