മാളയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു
1535211
Friday, March 21, 2025 11:17 PM IST
മാള:വാഹനാപകടത്തെ തുടർന്ന് ബൈക്ക് യാത്രികൻ മരിച്ചു. മാള ചെന്തുരുത്തി അറക്കപ്പറമ്പിൽ ഗോവിന്ദന്റെ മകൻ രവി (58) ആണ് മരിച്ചത്. കൊടകര കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ മാള കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഇന്നലെ രാവിലെ ആയിരുന്നു അപകടം.
മാള ടൗണിൽ നിന്നു കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന രവിയുടെ ബൈക്കും പൊയ്യയിൽ നിന്നും കെ.കെ. റോഡിലേക്ക് തിരിയുകയായിരുന്ന കാറും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രവിയെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
ഭാര്യ: പ്രേമ. മക്കൾ: രമ്യ, രമേഷ്. മരുമകൻ: സൂനജ്.