ലഹരിമുക്തപ്രതിജ്ഞയെടുത്ത് ദേവമാതയിലെ വിദ്യാർഥികൾ
1513931
Friday, February 14, 2025 1:39 AM IST
തൃശൂർ: മയക്കുമരുന്നിനെതിരേ ദേവമാതയിലെ വിദ്യാർഥികൾ പ്രവർത്തനം തുടങ്ങി. പ്രൗഡ് കേരളയും സ്റ്റുഡന്റ് പോലീസ് കേഡറ്റും ചേർന്ന് സംഘടിപ്പിച്ച ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തത്.
മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കു ലഹരിവിരുദ്ധപ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. ആയിരത്തോളം വിദ്യാർഥികൾ പ്രതിജ്ഞ ഏറ്റുചൊല്ലി. സമ്മേളനത്തിൽ പദ്മശ്രീ നേടിയ ഐ.എം. വിജയനെ ആദരിച്ചു.
പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, സിഎംഐ ദേവമാത സോഷ്യൽ അപ്പസ്തൊലേറ്റ് കൗണ്‍സിലർ ഫാ. ജോർജ് തോട്ടാൻ, ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ, മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, ശ്രേഷ്ഠസാഹിതി കോഓർഡിനേറ്റർ എ. സേതുമാധവൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോസഫ് ടാജറ്റ് എന്നിവർ പ്രസംഗിച്ചു.