കാന്‍സര്‍ രോഗികള്‍ക്കു വിദ്യാര്‍ഥിനികള്‍ മുടി മുറിച്ചുനല്‍കി
1513648
Thursday, February 13, 2025 2:02 AM IST
ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വിഗ് നിര്‍മിക്കുന്നതിനായി തങ്ങളുടെ മുടി മുറിച്ചു നല്കി മാതൃകയായി.
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വോളന്റിയേഴ്സ്. എന്‍എസ്എസ് യൂണിറ്റ് നടത്തിയ കേശദാന കാമ്പയിന്റെ ഭാഗമായി തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ നടന്ന "കേശദാനം സ്നേഹദാനം' ചടങ്ങില്‍ വോളന്റിയര്‍മാരായ കാര്‍ത്തിക, ആന്‍ റിയ, നയന, ഹാദിയ നസ്റിന്, റിതിക, മീര കൃഷ്ണ, ആര്യ കൃഷ്ണ, അയന ഫാത്തിമ അമ്മമാരായ ഷീബ, സൗമ്യ, റസീന തുടങ്ങി പതിനൊന്ന് പേര് മുടി ദാനം ചെയ്തു. അമല മെഡിക്കല്‍ കോളജില്‍ നടന്ന സൗജന്യ വിഗ് വിതരണ ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജയ്സണ്‍ മുണ്ടന്മാണിയുടെ കൈയില്‍നിന്നും മെമ ന്റോയും പ്രശംസാപത്രവും ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ ആര്. രാജലക്ഷ്മി, പ്രോഗ്രാം ഓഫീസര്‍ എം.എ. ലസീദ എന്നിവര്‍ നേതൃത്വം നല്കി.