വ​ട​ക്കാ​ഞ്ചേ​രി: ഇ​രു​ന്നി​ലം​കോട് ​മ​ഹാ​ദേ​വ ക്ഷേ​ത്രം സ്‌​ക​ന്ദ ഷ​ഷ്ഠി ആ​ഘോ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന വി​വി​ധ പൂ​ജ​ക​ൾ​ക്കു ശേ​ഷം ക്ഷേ​ത്ര​സ​മി​തി​യു​ടെ കാ​വ​ടി അ​ഭി​ഷേ​കം, 8.30ന് ​ദേ​വി​യ​മ്മ സു​ബ്ര​ഹ്‌​മ​ണ്യ കോ​വി​ൽ വ​ക കാ​വ​ടി അ​ഭി​ഷേ​കം എ​ന്നി​വ ന​ട​ന്നു. ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി മു​ത​ൽ വി​വി​ധ കാ​വ​ടി സം​ഘ​ങ്ങ​ളു​ടെ കാ​വ​ടി അ​ഭി​ഷേ​ക​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി.

വ​ര​വൂ​ർ, ഇ​രു​ന്നി​ലം​കോ​ട് ശ്രീ ​നാ​രാ​യ​ണ, ക​ള​രി​ക്ക​ൽ, സ​മ​ന്വ​യ, കാ​ഞ്ഞി​ര​ശേ​രി തെ​ക്കേ​ക്ക​ര, കാ​ഞ്ഞി​ര​ശേ​രി വ​ട​ക്കേ​ക്ക​ര, ക​ണ്ണം​പാ​റ ക​ട​മാം​കു​ള​ങ്ങ​ര, എ​സ് എ​ൻ ന​ഗ​ർ, മു​ള്ളൂ​ർ​ക്ക​ര തെ​ക്കേ​ക്ക​ര, കു​റു​മ്പ​ല​ശേ​രി തേ​വ​ർ​പ​ട എ​ന്നീ കാ​വ​ടി സം​ഘ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഷ​ഷ്‌​ഠി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഓ​രോ കാ​വ​ടി സം​ഘ​ങ്ങ​ൾ ക്കും ​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ 20 മി​നി​റ്റ് സ​മ​യം വീ​ത​മാ​ണ് അ​ഭി​ഷേ ക​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. വൈ​കി​ട്ട് നൃ​ത്ത​സം​ഗീ​ത നാ​ട​ക​വും അ​ര​ങ്ങേ​റി. ഷ​ഷ്ഠി​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന മു​ഴു​വ​ൻ ഭ​ക്ത​ർ​ക്കും ഉ​ച്ച​യ്ക്ക് അ​ന്ന ദാ​നം ഒ​രു​ക്കി​യി​രു​ന്നു. അ​ന്നദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലി​യം ഗ്രൂ​പ്പ് ദേ​വ​സ്വം മാ​നേ​ജ​ർ പാ​ലി​യ​ത്ത് വേ​ണു​ഗോ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു.