ആ​ളൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന​ പ​രാ​തി​യി​ല്‍ ആയോ​ധ​ന​ക​ലാ​പ​രി​ശീ​ല​ക​ന്‍ അ​റ​സ്റ്റി​ല്‍. പോ​ട്ട പാ​ലേ​ക്കു​ടി വീ​ട്ടി​ല്‍ ജേ​ക്ക​ബ്(​ബെ​ന്നി-63) ആണ് അ​റ​സ്റ്റിലായത്.

റൂ​റ​ല്‍ എ​സ്പി ന​വ​നീ​ത് ശ​ര്‍​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡി​വൈ​എ​സ്പി കെ. ​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ളൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​നീ​ഷും ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​രാട്ടെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​യാ​ളാ​ണ് ജേ​ക്ക​ബ്. പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​യാ​ള്‍ ആ​യോ​ധ​ന​ക​ലാ​പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്. പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി. മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ ചാ​ല​ക്കു​ടി സ്റ്റേ​ഷ​നി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം വേ​ഷം​മാ​റി ഇ​യാ​ളു​ടെ പ​രി​ശീ​ല​ന​സ്ഥ​ല​ത്തെ​ത്തി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​ളൂ​ര്‍ എ​സ്‌​ഐ കെ.​എ​സ്. സു​ബി​ന്ദ്, എ​എ​സ്‌​ഐ മി​നി​മോ​ള്‍, സീ​നി​യ​ര്‍ സി​പി​ഒ ഇ.​എ​സ്. ജീ​വ​ന്‍, അ​നി​ല്‍​കു​മാ​ര്‍, സി​പി​ഒ കെ.​എ​സ്. ഉ​മേ​ഷ്, ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ ടി​യ​ത്. പ്ര​തി​യെ കോ​ട​തിയിൽ ഹാ​ജ​രാ​ക്കി റി​മാ​ന്‌​ഡ് ചെ​യ്തു.