ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ഏ​ക​ദി​ന വ​ര്‍​ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച ഫി​റ്റ് ഫോ​ര്‍ ലൈ​ഫ് എ​ന്ന ആ​രോ​ഗ്യ​സം​ര​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് വ​ര്‍​ക്‌​ഷോ​പ്പ് ന​ട​ത്തി​യ​ത്. വ്യ​ക്തി​ക​ളു​ടെ മാ​ന​സി​ക​വും വൈ​കാ​രി​ക​വും മ​നഃ​ശാ​സ്ത്ര​പ​ര​വും സാ​മൂ​ഹി​ക​പ​ര​വു​മാ​യ ആ​രോ​ഗ്യ​ത്തെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള വി​വി​ധ​പ​രി​പാ​ടി​ക​ള്‍ കോ​ള​ജി​ല്‍ ഒ​രു​ങ്ങു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​സി. ര​മ്യ ചി​ത്ര​ന്‍ ക്ലാ​സ് ന​യി​ച്ചു. യോ​ഗ​യി​ലൂ​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം അ​ക​റ്റു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് യോ​ഗാ ട്രെ​യി​ന​ര്‍ അ​നു വ​ര്‍​ഗീ​സ് വി​ശ​ദീ​ക​രി​ച്ചു. വ​ര്‍​ക്‌​ഷോ​പ്പി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​എ​സ്. സു​ജി​ത, ഫി​റ്റ് ഫോ​ര്‍ ലൈ​ഫ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​സ്റ്റാ​ലി​ന്‍ റാ​ഫേ​ല്‍, ഫി​റ്റ് ഫോ​ര്‍ ലൈ​ഫ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തു​ഷാ​ര ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.