കൊ​ടു​ങ്ങ​ല്ലൂ​ർ: ക്ഷേ​ത്ര​ങ്ങ​ളും ക്ഷേ​ത്ര​ഭൂ​മി​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു ഹൈ​ന്ദ​വ​സ​മൂ​ഹം ക്ഷേ​ത്ര​വി​മോ​ച​ന സ​മ​ര​ത്തി​നി​റ​ങ്ങ​ണ​മെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ർ.​വി. ബാ​ബു.

കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ ത​ണ്ട​പ്പേ​ര് ഇ​ത​ര​മ​ത​സ്ഥ​ന്‍റെ പേ​രി​ലാ​ക്കു​ക​യും പി​ന്നീ​ട് പു​റ​മ്പോ​ക്കെ​ന്ന് തി​രു​ത്തു​ക​യും​ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രെ ഹി​ന്ദു ഐ​ക്യ​വേ​ദി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​വ​സ്വം​ബോ​ർ​ഡു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ ക്ഷേ​ത്ര​ങ്ങ​ളെ ത​ക​ർ​ക്കാ​ന്‌ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്. ക്ഷേ​ത്ര​ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ര് ശ്രീ​കു​രും​ബ ഭ​ഗ​വ​തി​ദേ​വ​സ്വ​ത്തി​ന്‍റെ പേ​രി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നെ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്നും ആ​ർ.​വി. ബാ​ബു പ​റ​ഞ്ഞു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ദാ​സ് മു​ള​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള ക്ഷേ​ത്ര​സം​ര​ക്ഷ​ണ​സ​മി​തി സ​ത്സം​ഗ പ്ര​മു​ഖ് സി.​എം. ശ​ശീ​ന്ദ്ര​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ സ്വാ​മി ദേ​വ​ചൈ​ത​ന്യ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​രാ​ജേ​ഷ്, വി​ശ്വം​ഭ​ര​ൻ കാ​നാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.